News Desk

2021-05-09 02:57:58 pm IST

ദോഹ: ജി.സി.സി രാജ്യങ്ങളില്‍ നിന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഖത്തറിലേയ്ക്ക് വരുന്ന പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും ക്വാറന്റൈനില്‍ ഇളവു നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. ഇവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. 

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസത്തിനു ശേഷമാണ് യാത്ര ചെയ്യേണ്ടത്. ഖത്തറിലെത്തുമ്പോള്‍ യാത്രക്കാര്‍ ഔദ്യോഗിക വാക്‌സിനേഷന്‍ കാര്‍ഡ് കാണിക്കണം. അതേസമയം, വാക്‌സിന്ഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഖത്തറിലേയ്ക്ക് വരുന്നതെങ്കില്‍ ജി.സി.സി രാജ്യങ്ങളിലുള്ളവര്‍ ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. കൂടാതെ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മഞ്ഞ ആയിരിക്കണം. 

വാക്‌സിന്‍ എടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികളും ഏഴു ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. രക്ഷിതാക്കളില്‍ ഒരാള്‍ക്ക് കുട്ടികളോടൊപ്പം ഹോട്ടലില്‍ കഴിയാം. കൂടാതെ ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മഞ്ഞ ആയിരിക്കണം. 

ഖത്തറില്‍ എത്തുമ്പോള്‍ മൊബൈലില്‍ ഉപയോഗിക്കേണ്ടത് ഖത്തരി സിം കാര്‍ഡ് ആയിരിക്കണം. അവരുടെ മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ എല്ലാവരും ക്വാറന്റൈന്‍ പ്രോട്ടോക്കോളുകള്‍ പാലിക്കണം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top