ദോഹ: ഖത്തറിനു പുറത്തു നിന്നും നാലു കമ്പനികളുടെ കൊവിഡ് വാക്സിന് സ്വീകരിച്ച ആളുകളെ ക്വാറന്റൈന് നടപടികളില്‍ നിന്നും ഒഴിവാക്കിയതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയവര്‍ ഖത്തറിലേക്ക് മടങ്ങിയെത്തുമ്പോള്‍ ക്വാറന്റൈന് ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിലവില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫൈസര്‍, മൊഡേണ വാക്സിനുകള്‍ക്ക് പുറമേ ആസ്ട്രാസെനക, ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിനുകള്‍ സ്വീകരിച്ചവര്‍ക്കാണ് ക്വാറന്റൈന് ഒഴിവാക്കിയത്. ഖത്തറിന് പുറത്ത് നിന്ന് ഈ നാല് കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് സ്വീകരിച്ച് രാജ്യത്തേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന് ആവശ്യമില്ല.
പ്രധാന നിബന്ധനകള്‍:
* ജോണ്സണ് ആന്റ് ജോണ്സണ് വാക്സിന് ഒരു ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞിരിക്കണം. ബാക്കി മൂന്ന് വാക്സിനുകള്‍ക്കും രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കണം.
* കൊവിഡ് വാക്സിനേഷന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈയില്‍ കരുതണം. വാക്സിന് സ്വീകരിച്ചയാളുടെ പേര്, വാക്സിന്റെ ഓരോ ഡോസും എടുത്ത തീയ്യതി, ഏത് തരം വാക്സിന്, വാക്സിന്റെ ലോട്ട് നമ്പര്‍, വാക്സിനേഷന് അധികൃതരുടെ ഔദ്യോഗിക ലോഗോയും സീലും തുടങ്ങിയ വിവരങ്ങള്‍ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടായിരിക്കണമെന്നാണ് ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ എംബസി വഴി വേരിഫിക്കേഷന് നടത്തും.
* വാക്സിന് സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ വിമാനത്താവളത്തില്‍ വെച്ചോ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വിദേശത്തെ ടെസ്റ്റിങ് സെന്ററുകളില്‍ വച്ചോ കൊവിഡ് പി.സി.ആര് പരിശോധനയ്ക്ക് വിധേയരാകണം.
മുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പാലിച്ചവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ പച്ച സ്റ്റാറ്റസ് ഉണ്ടായിരിക്കണം. അവര്‍ക്ക് ഹോട്ടല്‍-ഹോം ക്വാറന്റൈന് ഇളവ് ലഭിക്കും.
അതേസമയം, വാക്സിന്റെ നിശ്ചിത ഡോസുകള്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ ഖത്തറിലെത്തിയാല്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. 14 ദിവസം തികയാന്‍ ഏഴു ദിവസത്തില്‍ കുറവാണ് വേണ്ടതെങ്കില്‍ അത്രയും ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാവും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക