ദോഹ: കൊവിഡ് വാക്സിന് സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തു നിന്നും ഖത്തറിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന് വിഭാഗം മേധാവി ഡോ.സോഹ അല്‍ ബയാത്ത്.
ഇക്കാര്യം സംബന്ധിച്ച പഠനം നടക്കുന്നതായും ഉടന്‍ തന്നെ ഇതില്‍ വ്യക്തമായൊരു തീരുമാനം പ്രഖ്യാപിക്കുമെന്നും അല്‍ ബയാത്ത് പറഞ്ഞു. നിലവില്‍ 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കുന്നില്ല.
എന്നാല്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞതിന് ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തുന്ന മാതാപിതാക്കള്‍ക്കൊപ്പമുള്ള കുട്ടികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുമെന്ന് മാതാപിതാക്കള്‍ ഉറപ്പു തരണം. കുട്ടികളെ ഏഴ് ദിവസത്തേക്ക് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും അല്‍ ബയാത്ത് പറഞ്ഞു.
കുട്ടിക്ക് 16 വയസ്സിന് മുകളിലാണെങ്കില്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെങ്കില്‍, അവര്‍ ക്വാറന്റൈനില്‍ നിര്‍ബന്ധമായും കഴിയണം. അത്തരം സാഹചര്യങ്ങളില്‍, മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ കുട്ടിയുടെ കൂടെ ക്വാറന്റൈനില്‍ താമസിക്കണം.
അതേസമയം, വാക്സിന് സ്വീകരിക്കാത്ത രക്ഷകര്‍ത്താവാണെങ്കില്‍ അവര്‍ കുട്ടിക്കൊപ്പം ക്വാറന്റൈന് നിബന്ധനകള്‍ പാലിച്ച് കഴിയണമെന്നും ഡോ. സോഹ അല്‍ ബയാത്ത് കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക