News Desk

2021-02-11 07:37:13 pm IST
ദോഹ: കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പുതുക്കിയതിന് പിന്നാലെ രാജ്യത്തിനു പുറത്തു നിന്നും എത്തുന്നവര്‍ക്കുള്ള ക്വാറന്റൈനുമായി ബന്ധപ്പെട്ട നിര്‍ദേശവും പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ഫെബ്രുവരി 14 നു ശേഷം നിലവില്‍ പ്രഖ്യാപിച്ച ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. ഫെബ്രുവരി 14 മുതല്‍ ഇളവുകളൊന്നും ലഭിക്കില്ലെന്നും പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഖത്തറില്‍ നേരത്തെ പ്രഖ്യാപിച്ച യാത്രാ, റിട്ടേണ്‍ പോളിസികളുടെ അടിസ്ഥാനത്തിലും ഖത്തറിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഗ്രീന്‍ ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങള്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനാല്‍ ഗ്രീന്‍ ലിസ്റ്റില്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് വരുന്നവര്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം.അതേസമയം, കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ 18 രാജ്യങ്ങളാണ് ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top