News Desk

2021-02-01 11:33:56 am IST

ദോഹ: ഖത്തറില്‍ കൊവിഡ് വൈറസ് കേസുകള്‍ വീണ്ടും ഉയരാന്‍ കരണം ക്വാറന്റൈന്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നതാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവെയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

ക്വാറന്റൈന് കൃത്യമായ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ഇത് രോഗം ബാധിച്ച ആളുകളെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തലാണെന്നും അതുകൊണ്ട് തന്നെ ക്വാറന്റൈനില്‍ ഇരിക്കുന്ന ആളുകള്‍ അറിയാതെ മറ്റുള്ളവര്‍ക്ക് രോഗം ബാധിക്കില്ലെന്നും സോഹ അല്‍ ബയാത്ത് പറഞ്ഞു.

ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട അവര്‍ കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത, പ്രാഥമിക പരിശോധനയില്‍ നെഗറ്റീവ് ആയ ആളുകളും സ്വയം ഐസൊലേഷനില്‍ പോകണമെന്നും പറഞ്ഞു. 

രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ജനങ്ങള്‍ പ്രതിരോധ നടപടികള്‍ പാലിക്കണമെന്നും അവര്‍ പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും മാസ്‌ക് ധരിക്കാതിരുന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top