News Desk

2021-04-04 06:48:43 pm IST
ദോഹ: രാജ്യത്ത് മൊത്തം ജനസംഖ്യയില്‍ അര്‍ഹരായ 25 ശതമാനത്തോളം ആളുകള്‍ക്ക് ഇതുവരെ കൊവിഡിന്റെ ആദ്യ ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

26 വയസും അതില്‍ കൂടുതലും പ്രായമുള്ള മൊത്തം ജനസംഖ്യയുടെ 25.4 ശതമാനം ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 170,542 ഡോസുകള്‍ നല്‍കിയിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിനുശേഷം ആകെ 910,851 ഡോസുകളാണ് നല്‍കിയത്.

കൂടാതെ, 60 വയസ്സിനു മുകളിലുള്ള 76 ശതമാനം ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 74.6 ശതമാനം  പേര്‍ക്കും 80 വയസ്സിനു മുകളിലുള്ള 74.2 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top