Breaking News
ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ | അയോധ്യ കേസ്; അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം പണിയുമെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് | ഖത്തറിലെ വെട്ടുക്കിളി കൂട്ടത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധന്‍ | ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ |
2019-07-04 02:10:39pm IST

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്.

ഈ വര്‍ഷം സെപ്തംബറില്‍ ഫ്രാന്‍സില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ആദ്യ പോര്‍ വിമാനം ഫ്രാന്‍സ് ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറും. വ്യോമസേനയിലെ പൈലറ്റുമാര്‍ക്ക് ചടങ്ങിന്റെ ഭാഗമായി 1500 മണിക്കൂര്‍ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഔദ്യോഗികമായി റാഫേല്‍ പോര്‍ വിമാനം കൈമാറുമെങ്കിലും പൂര്‍ണ സജ്ജമായ വിമാനം 2020 മേയ് മാസത്തിലായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. 2020 മെയ് ഓടെ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന നാല് കോംബാറ്റ് ജെറ്റുകളുടെ ആദ്യ ബാച്ച് പാക് അതിര്‍ത്തിയോട് ചേര്‍ന്ന അംബാല വ്യോമതാവളത്തില്‍ വിന്യസിക്കും.

150ലേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പ്രഹരിക്കാന്‍ കഴിയുന്ന അത്യാധുനിക മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള റാഫേല്‍ വിമാനങ്ങള്‍ക്ക് പാക്ക് സൈന്യം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നത്.

36 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്.അതില്‍ ഗോര്‍ഡന്‍ ആരോസ് എന്ന് പേര് നല്‍കിയിരിക്കുന്ന 18 യുദ്ധവിമാനങ്ങളാണ് അംബാല വ്യോമതാവളത്തിലെ സ്‌ക്വാഡ്രണിലുണ്ടാകുക.

220 കോടി രൂപയാണ് ആംബാലയില്‍ വിമാനങ്ങളുടെ അറ്റകുറ്റ പണി ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനായി അനുവദിച്ചിട്ടുള്ളത്. റാഫേല്‍ നിര്‍മ്മാതാക്കളായ ഡസാള്‍ട്ട് ഏവിയേഷന്റെ വിവിധ സംഘങ്ങള്‍ അംബാല സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 18 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു വിന്യസിക്കുക.

Top