കല്‍പ്പറ്റ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി എം.പിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ ട്രാക്ടര്‍ റാലി. ത്രിക്കൈപ്പറ്റ മുതല്‍ മുട്ടില്‍ വരെ മൂന്ന് കിലോമീറ്റര്‍ രാഹുല്‍ ട്രാക്ടര്‍ ഓടിച്ചാണ് റാലിയെ നയിച്ചത്.
കെ.സി. വേണുഗോപാല്‍ എം.പി, ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകള്‍ റാലിയില്‍ അണിനിരന്നു. ഇന്ത്യയിലെ കര്‍ഷകരുടെ വേദന ലോകം മുഴുവന്‍ കാണുമ്പോഴും നമ്മുടെ സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കാനും മോദിയുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതാനുമാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക