Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും |

കോഴിക്കോട്: പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വയനാട് എം പി രാഹുല്‍ ഗാന്ധി മലപ്പുറത്ത് എത്തി. മഴക്കെടുതിയില്‍ ദുരിതത്തിലായ ജനങ്ങളെ നേരില്‍ കാണുവാന്‍ മലപ്പുറത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുകയാണ് അദ്ദേഹം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ വന്നിറങ്ങിയ രാഹുല്‍ രണ്ടു ദവസത്തെ സന്ദര്‍ശനത്തിനായാണ് കേരളത്തിലെത്തിയിരിക്കുന്നത്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

തിങ്കളാഴ്ചയാണ് അദ്ദേഹം വയനാട്ടിലേക്ക് പോകുക. മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഉരുള്‍പ്പൊട്ടലില്‍ കനത്ത നാശം വിതച്ച പുത്തുമലയടക്കം വയനാട് ജില്ലയില്‍ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുമോ എന്ന കാര്യം വ്യക്തമല്ല. സുരക്ഷ കൂടി കണക്കിലെടുത്താകും ഇത്തരം കാര്യങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകുക.

Top