തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ എം.പി ജോയ്സ് ജോര്‍ജ്ജിനെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യക്തിപരമായി രാഹുല്‍ ഗാന്ധിയെ തങ്ങള്‍ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെക്കുറിച്ച് മോശം രീതിയിലായിരുന്നു മുന്‍ എം.പി പരാമര്‍ശം നടത്തിയത്. ഇടുക്കി ഇരട്ടയാറിലായിരുന്നു വിവാദ പരാമര്‍ശം.
അതേസമയം, ജോയ്സിനെ പിന്തുണച്ച് അദ്ദേഹത്തോടൊപ്പം വേദിയിലുണ്ടായിരുന്ന എം.എം മണി രംഗത്തെത്തി. ജോയ്സ് സ്ത്രീ വിരുദ്ധ പരമാര്‍ശം നടത്തിയിട്ടില്ലെന്നും രാഹുലിനെ വിമര്‍ശിക്കുക മാത്രമാണുണ്ടായതെന്നുമായിരുന്നു എം.എം മണിയുടെ പ്രതികരണം. കോണ്‍ഗ്രസ് അനാവശ്യ വിവാദമുണ്ടാക്കി വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ജോയ്സ് ജോര്‍ജ്ജ് എം.പിയെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ജോയ്സ് ജോര്‍ജ്ജിന്റെ പരാമര്‍ശം പൊറുക്കാനാവാത്ത തെറ്റാണെന്നും മന്ത്രി എം.എം മണി ഉള്‍പ്പെടെയുള്ളവര്‍ സദസ്സിലിരുന്ന ഈ പരാമര്‍ശം കേട്ട് കുലുങ്ങിച്ചിരിക്കുന്നതും തികഞ്ഞ അശ്ലീലമാണെന്നും ചെന്നിത്തല പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക