News Desk

2021-03-20 10:30:03 pm IST
ഗോഹട്ടി: അസാമില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. ഗോഹട്ടിയിലെ കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. പൗരത്വ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രകടനപത്രികയില്‍ പറയുന്നു. 

എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2,000 രൂപ വീതം നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കും, തെയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയര്‍ത്തും, സര്‍ക്കാര്‍ മേഖലയില്‍ അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നിവയും അഞ്ചിന വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രകടനപത്രികയില്‍ പറയുന്നു.

ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ആക്രമിക്കുകയാണ് ബി.ജെ.പിയും ആര്‍.എസ്.എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്‌കാരത്തെയും അസ്തിത്വത്തെയും കോണ്‍ഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ച് നീക്കുകയും സമാധാനം കൊണ്ടുവരിക ചെയ്യുമെന്നും പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top