News Desk

2021-04-04 04:57:32 pm IST
കല്‍പറ്റ: കല്‍പ്പറ്റ ജീവന്‍ ജ്യോതി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം ഈസ്റ്റര്‍ ആഘോഷിച്ച് രാഹുല്‍ ഗാന്ധി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു അദ്ദേഹം. 

പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് തിരുനെല്ലി ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് രാഹുല്‍ പോയത് കല്‍പ്പറ്റയിലുള്ള ജീവന്‍ ജ്യോതി ചില്‍ഡ്രന്‍സ് ഹോമിലേക്കായിരുന്നു. കുട്ടികള്‍ക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉച്ച ഭക്ഷണം. 

കുട്ടികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച രാഹുല്‍ പ്രിയങ്ക ഗാന്ധിയെ വീഡിയോകോള്‍ വിളിച്ച് എല്ലാവരുമായി സംസാരിക്കുകയും ചെയ്തു. കുട്ടികളുമായി പ്രിയങ്ക സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലൂടെ രാഹുല്‍ ഗാന്ധി സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു. 

ജീവന്‍ ജ്യോതി ചില്‍ഡ്രന്‍സ് ഹോമിലെ എന്റെ പുതിയ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സ്‌പെഷ്യല്‍ ഈസ്റ്റര്‍ ഉച്ചഭക്ഷണം. അതിനിടെ ഒരു വെര്‍ച്വല്‍ അതിഥിയും ഞങ്ങളോടൊപ്പം ചേര്‍ന്നു. ഇത്തരമൊരു ശുഭദിനം ആഘോഷിക്കാന്‍ ഇതൊരു നല്ലൊരു മാര്‍ഗവുമില്ല. നിങ്ങള്‍ക്കും കുടുംബത്തിനും സ്‌നേഹവും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്ന് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ബേപ്പൂര്‍ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക്് വോട്ട് അഭ്യര്‍ത്ഥിക്കാനായാണ് രാഹുല്‍ നഗരത്തിലെത്തിയത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top