News Desk

2022-09-22 05:33:22 pm IST
കൊച്ചി: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെയും നേതാക്കളുടെ വീടുകളിലും നടത്തിയ റെയ്ഡില്‍ 25 പേര്‍ അറസ്റ്റില്‍. ഇവരില്‍ 11 പേരെ കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. 14 പേരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. 

കേസില്‍ അറസ്റ്റ് ചെയ്തവരെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജറാക്കും. ഇന്ന് തന്നെ കേരളത്തില്‍ നിന്നുള്ള പ്രതികളെ ഡല്‍ഹിയില്‍ എത്തിച്ചേക്കുമെന്നാണ് വിവരം. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തത് കൊച്ചി എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ്. ഈ മാസം 19 നാണ് ആര്‍.സി 2/ 2022 നമ്പറില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. യുഎപിഎയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. യുഎപിഎ 13.18. 18 ബി. 38.39 വകുപ്പുകളും ഐപിസി 120 ബി. 153 എയുമാണ് ചുമത്തിയത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്ഡ് സംഘടിപ്പിച്ചിരുന്നു. 

റെയ്ഡില്‍ രാജ്യത്താകാമനം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top