News Desk

2021-04-18 09:22:54 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍  ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ കിടക്കകള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രോഗികള്‍ക്ക് സഹായം എത്തിക്കാനായി 'ഓക്‌സിജന്‍ എകസപ്രസ്' ട്രയിന്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി റെയില്‍വെ. മധ്യപ്രദേശും മഹാരാഷട്രയും പോലുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികള്‍ മരിക്കുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റെയില്‍വേയുടെ ഈ നീക്കം.

കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി രാജ്യത്ത് 'ഓക്‌സിജന്‍ എക്‌സപ്രസ്' ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് റെയില്‍വേ സജജമാണെന്ന് കേന്ദ്ര റെയില്‍മന്ത്രി പിയൂഷ് ഗോയല്‍ വ്യകതമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗികള്‍ക്ക് വേഗത്തിലും കൂടിയ അളവിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യകതമാക്കി. 

അതേസമയം, സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് രാജ്യത്ത് മൂന്ന് ലക്ഷം വരെ ഐസൊലേഷന്‍ കിടക്കള്‍ ട്രെയിന്‍ ബോഗികളില്‍ സജ്ജീകരിക്കാന്‍ റെയിവേയ്ക്ക് കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 800 ബെഡുകളുള്ള 50 കൊവിഡ് ഐസൊലേഷന്‍ കോച്ചുകള്‍  ഡല്‍ഹിയിലെ ശകുര്‍ ബസ്തി സ്‌റ്റേഷിലും 25 കോച്ചുകള്‍ അനന്ദ് വിഹാര്‍ സ്‌റ്റേഷനിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക







Top