Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താളംതെറ്റി. മുംബൈയില്‍ ഇറങ്ങിയ ജയ്പുര്‍-മുംബൈ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി മാറി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നെല രാത്രി 11.45 നാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താത്ക്കാലികമായി അടച്ചിട്ടു. രണ്ടാമത്തെ റണ്‍വെയാണ് നിലവില്‍ ഉപയോഗിക്കുന്നത്.

ഇതേത്തുടര്‍ന്ന് 54 വിമാനങ്ങള്‍ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര 10 സര്‍വീസുകള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്ന് മറ്റ് വിമാനക്കമ്പനികളും അറിയിച്ചു.

സോളില്‍ നിന്നുള്ള കൊറിയന്‍ വിമാനം അഹമ്മബാദിലേക്കും ഫ്രാങ്ക്ഫുര്‍ട്ടില്‍ നിന്നുള്ള ലുഫ്താന്‍സ് വിമാനവും ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനവും ബെംഗളൂരുവിലേക്കും തിരിച്ചു വിട്ടിട്ടുണ്ട്. ചൊവ്വാഴ്ചയും ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. ബുധനാഴ്ചയോടെ മഴയ്ക്ക് ശക്തികുറയുമെങ്കിലും മൂന്നുദിവസംകൂടി മഴ തുടരും.

Top