News Desk

2020-02-12 07:53:54 pm IST
മസ്‌കറ്റ്: മസ്‌കറ്റ്, അൽ ദഖിലിയ, നോർത്ത്, സൗത്ത് അൽ ബറ്റിന, അൽ ദാഹിറ, അൽ ബുറൈമി, മുസന്ദം എന്നീ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽ മഴക്കു സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. 

വടക്കൻ ഗവർണറേറ്റുകളിൽ ഭാഗികമായി തെളിഞ്ഞ ആകാശം ആയിരിക്കുമെന്നും  മുസന്ദം, അൽ ഹജർ പർവതങ്ങൾ, ഒമാൻ കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ പ്രവചനത്തിൽ പറയുന്നു. 

മസ്കറ്റിൽ 18 ഡിഗ്രിയും, സലാലയിൽ 27 ഡിഗ്രിയും, ഖസാബിൽ 18 ഡിഗ്രിയും, സോഹറിൽ 25 ഡിഗ്രിയും 20 ഡിഗ്രിയും, 26 ഡിഗ്രിയും സുറിൽ 18 ഡിഗ്രിയും ആയിരിക്കും താപനിലകൾ.  നിസ്വയിൽ 15 ഡിഗ്രിയും  ബുറൈമിയിൽ 18 ഡിഗ്രിയും  കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസിൽ ജബൽ ഷംസിലാണ് റിപ്പോർട് ചെയ്തത്. അർദ്ധരാത്രി മുതൽ അതിരാവിലെ വരെ താഴ്ന്ന നിലയിലുള്ള മേഘങ്ങളോ മൂടൽമഞ്ഞ് അനുഭവപ്പെടാം.

Top