News Desk

2021-04-11 04:57:47 pm IST
ദോഹ: രാജ്യത്ത് മറ്റന്നാള്‍ മുതല്‍ ആകാശത്ത് കാര്‍മേഘങ്ങളുടെ സാന്നിധ്യം വര്‍ധിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും 'അല്‍ അര്‍സാദ്' തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യത്ത് ചൊവ്വ മുതല്‍ വ്യാഴം വരെ കടല്‍ പ്രദേശങ്ങളില്‍ ഇടിയോട് കൂടിയ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇത് കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രകടമായ ഭാഗമാണെന്നും അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top