News Desk

2021-04-14 01:09:06 pm IST
ദോഹ: രാജ്യത്ത് ഇന്ന് മഴയ്ക്ക്  സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയായതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. 

പകല്‍ സമയം ആകാശം മേഘാവൃതമായിരിക്കും. സമുദ്ര പ്രദേശങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യത നില നില്‍ക്കുന്നുണ്ട്. കാറ്റിന്റെ വേഗത എട്ടു മുതല്‍ പതിനെട്ട് നോട്ട്  വരെയാണ്്. ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത ഇരുപത്തിയഞ്ച് നോട്ട് വരെ എത്തിച്ചേരും. 

ദൂരകാഴ്ച പരിധി നാല് മുതല്‍ ഒമ്പത് കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്നനുഭവപ്പെടുന്ന പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top