News Desk

2021-03-08 03:04:12 pm IST
ജയ്പൂര്‍: സ്ത്രീധന പീഡനത്തിനെതിരെ പരാതി നല്‍കാനെത്തിയ യുവതിയെ എസ്.ഐ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ അല്‍വാറിനടുത്തുള്ള കേര്‍ലി സ്റ്റേഷനിലെ 54 കാരനായ എസ്.ഐയാണ് 26കാരിയായ യുവതിയെ പീഡിപ്പിച്ചത്.

മൂന്ന് ദിവസം സ്റ്റേഷനിനുള്ളില്‍ പൂട്ടിയിട്ടാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. ഞായറാഴ്ച വൈകുന്നേരം ജയ്പൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഐജി) ഹവ സിംഗ് ഗുമാരിയ, അല്‍വാര്‍ പോലീസ് സൂപ്രണ്ട് (എസ്പി) തേജസ്വാനി ഗൗതം എന്നിവര്‍ പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിശദീകരിച്ചു. എസ്.ഐയെ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top