Breaking News
ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2019 - ഔദ്യോഗിക ചിഹ്നം അവതരിപ്പിച്ചു | മഴക്കാലം : വൈദ്യുതവസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കഹ്‌റാമ നിർദേശം | അഷ്ഗൽ ഇലക്ട്രിസിറ്റി ഇന്റർസെക്ഷനെ താത്കാലിക റൗണ്ട് എബൗട്ടാക്കി മാറ്റി | ഖത്തറിൽ മലയാളി ദമ്പതികളുടെ രണ്ടുമക്കൾ മരണപ്പെട്ടു. | ഷാര്‍ജയില്‍ ഡസര്‍ട്ട് സഫാരിക്കിടയില്‍ അപകടം; രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു | കരിപ്പൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ | അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ല്‍ മോസ്കില്‍ സ്ഫോടനം: 62 മരണം | ഖത്തർ പൗരന്മാർക്ക് ലെബനിലെ എംബസി അറിയിപ്പ് | വാഹന മേഖലയിൽ ഇ- പെയ്‌മെന്റ് നിർബന്ധമാക്കാന്‍ ഒരുങ്ങി സൌദി | 2022ൽ ഖത്തർ ധാരാളം സന്ദർശകരെ സ്വാഗതം ചെയ്യുമെന്ന് . . . |

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഫ്രാന്‍സിലെത്തും. റഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്‌നാഥ് സിംഗ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്‌നാഥ്‌സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.

സെപ്തംബറില്‍ രണ്ട് സീറ്റുകളുള്ള rb-ool റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫാല്‍ ഏറ്റുവാങ്ങുകയും ഒരു മണിക്കൂറോളം സമയം വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് റാഫാല്‍ വിമാനങ്ങള്‍ സ്വീകരിക്കുക

ഫ്രാന്‍സിലെ ദസ്സോ ഏവിയേഷനാണ് റാഫാല്‍ വിമാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇവര്‍ ഇന്ത്യയ്ക്കായി നിര്‍മ്മിക്കുന്ന ആദ്യ യുദ്ധവിമാനമാണ് ഫ്രഞ്ച് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങുന്നത്.ദസ്സോ ഏവിയേഷന്‍ 36 റഫാല്‍ ജെറ്റുകളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.

നിലവില്‍ ഫ്രഞ്ച് വ്യോമസേന ഉപയോഗിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളതും ആധുനിക സംവിധാനങ്ങളുമുള്ള റഫാല്‍ വിമാനങ്ങളാണ് ഇന്ത്യക്കായി നിര്‍മ്മിച്ചു നല്‍കുന്നത്. കരാര്‍ അനുസരിച്ച് 2022 ഏപ്രിലോടെ ആദ്യ ഘട്ടത്തിലുള്ള വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Top