Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

കൊച്ചി: രാജു നാരായണ സ്വാമിയെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ചിഴക്കേണ്ടതില്ലെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രാജു നാരായണ സ്വാമിക്കെതിരെ ഒരു റിപ്പോര്‍ട്ടും നല്‍കിയിട്ടില്ലെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതിനുള്ള പ്രതികാര നടപടിയാണ് പിരിച്ചുവിടാനുള്ള നടപടി എന്ന് പറയുന്നുണ്ടെങ്കില്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വകുപ്പാണെന്നും സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രാജു നാരായണ സ്വാമിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ക്യാബിനറ്റില്‍ നടന്നിട്ടില്ല.കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണ് നാളികേര വികസന ബോര്‍ഡ്. അ്‌പ്പോള്‍ അഴിമതിയെ പറ്റി മറുപടി പറയേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥന്‍ ആണ് രാജു നാരായണ സ്വാമി.

ഇതേ നിലപാട് ആണ് സര്‍ക്കാരിനും ഉള്ളത്. കൃഷി വകുപ്പിന്റെ കീഴില്‍ അദ്ദേഹം കാഴ്ച വച്ചത് നല്ല സേവനമാണെന്നും അതിനാലാണ് കോണ്‍ഫിഡന്റല്‍ റിപ്പോര്‍ട്ടില്‍ നല്ല മാര്‍ക്ക് നല്‍കിയതെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.

Top