2019-08-07 10:31:49am IST

ന്യൂഡല്‍ഹി: സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച് രാജ്യസഭ. സുഷമയുടെ അപ്രതീക്ഷിത മരണത്തിലൂടെ കഴിവുറ്റ ഭരണാധികാരിയെയും മികച്ച പാര്‍ലമെന്റേറിയനെയുമാണ് രാജ്യത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ സഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു.ജനങ്ങളുടെ ശബ്ദമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു സുഷമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top