തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനു കേരളത്തില്‍നിന്നു സംഭാവനയായി കിട്ടിയത് 17 കോടി രൂപ. 15 കോടിയാണ് ലക്ഷ്യമിട്ടതെങ്കിലും രണ്ട് കോടി അധികം ലഭിച്ചതായി ക്ഷേത്രനിര്‍മാണ സമിതി പറഞ്ഞു. രാജ്യത്ത് നിന്നാകെ 2000 കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കില്‍ ഒരു മാസം കൊണ്ട് 2500 കോടി ലഭിച്ചതായും ക്ഷേത്രനിര്‍മാണ സമിതി പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആണ് പണം സ്വീകരിക്കുന്നത്.
ആര്.എസ്.എസ് ആണ് നിധി സമര്‍പ്പണ യജ്ഞത്തിനു നേതൃത്വം നല്‍കിയത്. രാജ്യമാകെ ഒരു മാസം നീണ്ടു നില്ക്കുന്ന പരിപാടിയിലാണ് ഇത്രയും തുക സംഭാവന ലഭിച്ചത്. 10 ലക്ഷം പ്രവര്‍ത്തകരെയാണ് ആര്.എസ്.എസ് ഇതിനായി നിയോഗിച്ചത്. കേരളത്തില്‍ 90,000 പേര് 17,000 വാര്‍ഡുകളില്‍ സന്ദര്‍ശനം നടത്തിയാണ് വ്യക്തികളെ കണ്ടത്.
ജനുവരി 31നാണ് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രമുഖ വ്യക്തികളെ കാണാന്‍ തീരുമാനിച്ചത്. കേരളത്തില്‍ മാത്രം 45,000 പ്രമുഖരെ നേരിട്ടു കണ്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉള്‍പ്പെടെ കേരളത്തില്‍നിന്നു സംഭാവന നല്കി. ജാതിയും മതവും നോക്കാതെ എല്ലാ വീടുകളിലും സന്ദേശമെത്തിക്കാനും കിട്ടുന്ന സംഭാവന സ്വീകരിക്കാനുമായിരുന്നു തീരുമാനം.
തമിഴ്നാടും ഗുജറാത്തുമാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ സംസ്ഥാനങ്ങള്‍. തമിഴ്നാട് 125 കോടിയാണ് നല്‍കിയത്. തമിഴ്നാട്ടിലെ ഒരു രാമഭക്തന് 25 കോടി നല്കി. കേരളത്തില്‍ 10 ലക്ഷം വരെ നല്‍കിയവരുണ്ട്. 10 മുതല്‍ 100 വരെയുള്ള കൂപ്പണുമായാണ് കേരളത്തില്‍ കൂടുതലും നിധിശേഖരണം നടന്നത്. കൂപ്പണ്‍ വഴി 13 കോടി രൂപ കേരളത്തില്‍ നിന്നും ലഭിച്ചുവെന്നാണ് ക്ഷേത്രനിര്‍മാണ സമിതിയുടെ റിപ്പോര്‍ട്ട്.
ഒരു പഞ്ചായത്തില്‍ ലഭിക്കുന്ന പണം ഒരാള്‍ക്ക് ബാങ്കിലൂടെ നേരിട്ട് ക്ഷേത്രം ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ കഴിയുന്ന സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. 38,125 പഞ്ചായത്ത് നിധി പ്രമുഖന്മാരാണ് രാജ്യത്ത് ഇങ്ങനെ നിയോഗിക്കപ്പെട്ടത്. പത്ത് കോടിയിലേറെ കുടുംബങ്ങളിലെത്താന്‍ 10 ലക്ഷം പേരെയും അവരില്‍നിന്ന് 2 ലക്ഷം ടീമിനെയും നിയോഗിച്ചു.
രാജ്യത്ത് ഇതിനായി 49 കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിച്ചു. 25 പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാണ് നേതൃത്വം നല്‍കിയത്. ഹൈദരാബാദ് ധനുഷ് ഇന്‍ഫോടെക് കമ്പനി വികസിപ്പിച്ചെടുത്ത രാമ നിധി സമര്‍പ്പണ ആപ്പ്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷനല്‍ ബാങ്ക്, എസ്ബിഐ എന്നീ പ്രമുഖ ബാങ്കുകള്‍ മുഖാന്തരവും രാജ്യത്താകമാനമുള്ള ഡിജിറ്റല്‍ കളക്ഷന്‍ സെന്ററുകള്‍ വഴിയുമായിരുന്നു ധനശേഖരണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക