News Desk

2021-04-12 09:46:26 pm IST
മസ്‌കത്ത്: ഒമാനില്‍ റമദാന്‍ വ്രതാരംഭം ഏപ്രില്‍ 14 ബുധനാഴ്ച ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാജ്യത്ത് മാസപ്പിറവി കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റമദാന്‍ വ്രതാരംഭം ബുധനാഴ്ച ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഒമാന്‍ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ സാല്‍മി അധ്യക്ഷനായ ചന്ദ്ര നിരീക്ഷണ സമിതിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീലിയും സന്നിഹിതനായിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top