News Desk

2021-04-16 04:26:38 pm IST
ദോഹ: റമദാനില്‍ വീടുകളില്‍ തീപിടുത്തമുണ്ടാവുന്ന കേസുകള്‍ വര്‍ധിച്ചെന്ന് ഖത്തര്‍ സിവില്‍ ഡിഫന്‍സ് ഓഫീസര്‍ അബ്ദുല്‍ ഹാദി അലി മറി ചൂണ്ടിക്കാട്ടി. റമദാനില്‍ അടുക്കളകളില്‍ അമിതമായ എണ്ണയുടെ ഉപയോഗം മൂലം ശ്വസന സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 

അശ്രദ്ധമായി അടുക്കളകള്‍ കൈകാര്യം ചെയ്യുന്നത് മൂലവും രാജ്യത്തെ നിലവിലെ താപ നില വര്‍ധിച്ചത് മൂലവും തീപിടുത്തവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചു. വീടുകളില്‍ ഈ റമദാനില്‍ എങ്കിലും ഫയര്‍ ബ്ലാങ്കറ്റുകള്‍ കരുതുന്നത് ഇതുമായി ബന്ധപ്പെട്ട അപകടങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. റമദാനില്‍ സിവില്‍ ഡിഫന്‍സ് സേന 'സുരക്ഷിത റമദാന്‍' എന്ന പേരില്‍ കാമ്പയിന്‍ നടത്തുന്നുണ്ട്. 

സ്‌കൂളുകള്‍  കേന്ദ്രീകരിച്ചു യുവജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധങ്ങള്‍ ഈ റമദാനില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്നും ഖത്തര്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ മറി ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH




Top