News Desk

2021-04-10 07:59:30 pm IST
ദോഹ: റമദാന്‍ മാസം പൊതുവേ ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന മാസം കൂടിയാണ്. ഈ കാലയളവില്‍ വീടുകളില്‍ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ചില നിര്‍ദേശങ്ങള്‍ നല്‍കി. തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

പ്രധാന നിര്‍ദേശങ്ങള്‍: 

* അടുക്കളയില്‍ സ്‌മോക്ക് ഡിറ്റക്റ്റര്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുക. കൂടാതെ അഗ്നിശമന ഉപകരണവും കരുതുക. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാനായി ഇവ എളുപ്പത്തില്‍ ലഭ്യമാകുന്നിടത്ത് ക്രമീകരിക്കുക. 

* തുറന്ന തീയില്‍ ഭക്ഷണം പാചകം ചെയ്യുന്ന സമയത്ത് നൈലോണ്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

* ഭക്ഷണം പാചകം ചെയ്യുന്ന പാനില്‍ തീ പടര്‍ന്നാല്‍ ഉടന്‍ വെള്ളം ഒഴിച്ച് കെടുത്താന്‍ ശ്രമിക്കരുത്. ഇത് തീ കൂടുതല്‍ ആളിക്കത്തുന്നതിലേക്ക് നയിക്കും. ഇതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ നനഞ്ഞ കട്ടിയുള്ള തുണി ഉപയോഗിച്ച് പാന്‍ പെട്ടന്ന് മൂടുക. തീ നിയന്ത്രണ വിധേയമാകും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top