2021-04-20 11:55:40 am IST
ദോഹ: റമദാന്‍ മാസത്തോടനുബന്ധിച്ച് അഗതികളായ കുടുംബങ്ങള്‍ക്കും കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്കും ഭക്ഷ്യ വിതരണം ഏര്‍പ്പെടുത്തി ഔഖാഫ് മതകാര്യ മന്ത്രാലയം. മന്ത്രാലയത്തിനു കീഴിലെ വഖഫ് വകുപ്പിന്റെ കീഴിലാണ് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത്. 'സലാത് അല്‍ അതാ' എന്ന പേരിലാണ് പദ്ധതി. 

1500 അര്‍ഹരായ കുടുംബങ്ങള്‍ക്കും 2500 തൊഴിലാളികള്‍ക്കുമാണ് ഈ പദ്ധതിയിലൂടെ സഹായം ലഭിക്കുക. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹിഫ്‌സ് അല്‍ നഅ്മ ഫുഡ് സേവിങ് സെന്ററുമായി സഹകരിച്ച് ഭക്ഷ്യവിതരണം നടത്തുന്നത്. 

റമദാനില്‍ നടപ്പാക്കുന്ന അല്‍ ബര്‍റ് വ അല്‍ തഖ്‌വ എന്ന പേരിലറിയപ്പെടുന്ന വഖഫ് ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വഖഫ് വിഭാഗം മേധാവി ഡോ. ശൈഖ് ഖാലിദ് മുഹമ്മദ് ബിന്‍ ഗാനം അല്‍താനി പറഞ്ഞു.

 അര്‍ഹരായവര്‍ക്ക് ഭക്ഷ്യവിതരണം നടത്തുന്ന ജനറല്‍ എന്‍ഡോവ്‌മെന്റ് വിഭാഗത്തിന് നന്ദി അറിയിക്കുകയാണെന്ന് ഹിഫ്‌സ് അല്‍ നഅ്മ സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ചാര്‍ജ് യൂസുഫ് ബിന്‍ അബ്ദുല്ല അല്‍ ഖുലൈഫി പറഞ്ഞു. പദ്ധതി ആരംഭിച്ചതു മുതല്‍ നിരവധി പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായതെന്ന് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top