News Desk

2021-04-12 06:25:26 pm IST
ദോഹ: റമദാനോടനുബന്ധിച്ച് രാജ്യാന്തര തലത്തില്‍ രണ്ടര മില്യണ്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കുമെന്ന് ഖത്തര്‍ ചാരിറ്റി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ചാരിറ്റി കസ്റ്റമര്‍ സര്‍വീസ് മേധാവി അബ്ദുല്‍ അസീസ് ജാസിം അല്‍ ഹജ്ജിയാണ് ഇക്കാര്യം പറഞ്ഞത്. 

റമദാന്‍ സഹായത്തിനായി ഖത്തര്‍ ചാരിറ്റി 168 മില്യണ്‍ റിയാല്‍ ചിലവ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. രാജ്യത്തെ സുമനസ്സുകളുടെ സഹായത്തോടെയാണ് ഖത്തര്‍ ചാരിറ്റി ഈ പണം ചിലവ് ചെയ്യുക. 

ഖത്തര്‍ ചാരിറ്റിയുടെ ആഗോള നെറ്റ്വര്‍ക്ക് ഉപയോഗപ്പെടുത്തിയായിരിക്കും സഹായങ്ങള്‍ നല്‍കുന്നത്. ഇഫ്താര്‍ കിറ്റുകള്‍, സകാത് സഹായം, ഭക്ഷണ കിറ്റ് വിതരണം എന്നിവയാണ് ഖത്തര്‍ ചാരിറ്റി നല്‍കുന്ന ധന സഹായങ്ങള്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top