ദുബൈ: റമദാനോടനുബന്ധിച്ച് അബുദാബി, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകളിലെ സ്കൂള്‍ സമയക്രമം പാലിച്ച് ഉത്തരവിറക്കി. അഞ്ച് മണിക്കൂര്‍ നേരത്തേക്കാണ് ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. യു.എ.ഇയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നടപടി.
ദുബൈയില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസ്സെടുക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുമായി ആലോചിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനുംസമയം തെരഞ്ഞെടുക്കാം.
പ്രാര്‍ത്ഥനകള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്നദിനരാത്രങ്ങളായതിനാല് വിദ്യാര്‍ഥികള്‍ക്ക് ഹോംവര്‍ക്ക്, അസൈന്മെന്റുക എന്നിവ നല്കുന്നതില് ഇളവ് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അബുദാബിയിലെ സ്കൂളുകളിലും ക്ലാസ്സുകളുടെ സമയം അഞ്ച് മണിക്കൂറായി കുറയ്ക്കുമെന്ന് അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യൂക്കേഷന്‍ ആന്റ് നോളജ് അറിയിച്ചു. റമദാനുമായി ബന്ധപ്പെട്ടുളള മാര്‍ഗനിര്‍ദേശങ്ങള്‍ എഡിഇകെ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. രാവിലെ 9.30 ന് മുമ്പ് സ്കൂളുകള്‍ ആരംഭിക്കാനോ വൈകുന്നേരം 3.30 ന് മുമ്പ് അവസാനിക്കാനോ പാടില്ലെന്ന് എഡിഇകെ പ്രസ്താവനയില്‍ അറിയിച്ചു.
ഷാര്‍ജയിലും റമദാനോടനുബന്ധിച്ച് ക്ലാസുകള്‍ അഞ്ച് മണിക്കൂറിലധികം ഉണ്ടാകില്ല. റമദാനിടയിലെ ഹോംവര്‍ക്കുകളും പരീക്ഷകളും കുറയ്ക്കാന്‍ ഷാര്‍ജ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിക്കുന്ന ക്ലാസുകള്‍ മൂന്ന്,നാല് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുമെന്ന് എസ്പിഇഎ ഡയറക്ടര്‍ അലി അല്‍ ഹൊസാനി പറഞ്ഞു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ആളുകളുടെ സംരക്ഷണം കണക്കിലെടുത്തായിരിക്കും നടപടികള്‍ ക്രമീകരിക്കുക.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക