News Desk

2021-04-17 11:32:29 am IST
ദുബൈ: റമദാന്‍ മാസവും കൊവിഡ് പ്രതിസന്ധിയെയും മുന്‍ നിര്‍ത്തി ഫീസ് ഇളവുകളുമായി യു.എ.ഇയിലെ വിവിധ  എമിറേറ്റുകള്‍. പ്രവാസികള്‍ക്ക് കൂടി ഉപകാരപ്പെടുന്ന ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫീസുകള്‍ക്ക് പുറമെ പിഴകളിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്.  

അബുദാബിയിലെ ഹോട്ടലുകള്‍ക്ക് ചുമത്തിയിരുന്ന ടൂറിസം, മുന്‍സിപ്പാലിറ്റി ഫീസുകള്‍ ഒഴിവാക്കിയതായി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. ജൂണ്‍ 30 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലാണ് തീരുമാനമെടുത്തത്.

അതേസമയം, റാസല്‍ഖൈമയില്‍ പരിസ്ഥിതി നിയമലംഘനം സംബന്ധിച്ച പിഴകള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുമെന്ന് റാക് പബ്ലിക് സര്‍വീസ് വിഭാഗം അറിയിച്ചു. റമദാന്‍ മാസത്തില്‍ മാത്രമായിരിക്കും ഇളവുകള്‍ ലഭ്യമാവുക. മാലിന്യ നിക്ഷേപം, പൊതുസ്ഥലത്ത് തുപ്പുന്നത് എന്നീ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകള്‍ക്കാണ് ഇളവ് ഏനുവദിച്ചിരിക്കുന്നത്. 

ഷാര്‍ജയില്‍ വൈദ്യുതി ബില്ല് അടയ്ക്കാനുള്ള സമയവും നീട്ടി നല്‍കി. 1,000 ദിര്‍ഹത്തില്‍ താഴെ ബില്ല് അടയ്ക്കാനുള്ളവര്‍ക്ക് ഒരു മാസവും 1,000 ദിര്‍ഹത്തില്‍ കൂടുതല്‍ ബില്ല് അടയ്ക്കാനുള്ളവര്‍ക്ക് 15 ദിവസവുമാണ് നീട്ടി നല്‍കിയത്. ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റിയുടേതാണ് തീരുമാനം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top