ദുബൈ: 'ഒരു ഇന്ത്യ ഒരു ജനത' എന്ന സന്ദേശത്തില്‍ ഷാർജയിൽ 14ന് സംഘടിപ്പിക്കുന്ന പൊതുപരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന് ഹാളിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. 14 ന് വൈകിട്ട് ഏഴിന് ഇന്‍കാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യു.എ.ഇയിലെ ഏഴ് എമിറേറ്റുകളില്‍ നിന്നും, അല്‍ ഐന്‍ മേഖലയില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇന്‍കാസ് യു.എ.ഇ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരിയില്‍ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു.
രമേശ് ചെന്നിത്തലയുടെ മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി 13 ന് കേരളത്തില്‍ നിന്നുള്ള യുവ സംരംഭകരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന, 'കേരള കോണ്‍ക്ലേവില്‍'അദേഹം മുഖ്യപ്രഭാഷണം നടത്തും.