തിരുവനന്തപുരം: ചലച്ചിത്ര നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര കേരള യാത്രയുടെ ഹരിപ്പാട് ഇന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും.
ഉമ്മന്‍ ചാണ്ടിയും രമേഷ് ചെന്നിത്തലയുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് അദ്ദേഹം ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നടന് ധര്മജന് ബോള്‍ഗാട്ടി കോണ്‍ഗ്രസിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു രമേഷ് പിഷാരടിയുടെ പാര്‍ട്ടി പ്രവേശന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.