News Desk

2021-03-31 05:58:58 pm IST
ദോഹ: റമദാന്‍ ആയതോടെ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പണപ്പിരിവുകാരെ സൂക്ഷിക്കണമെന്ന്  ഖത്തര്‍ ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് റെഗുലേറ്ററി അതോറിറ്റി.  ഈ രീതിയില്‍ സംഭാവന ചെയ്യുന്നത് സകാത്ത് ദാതാക്കളെ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയില്‍ ഏര്‍പ്പെടുന്ന കക്ഷികള്‍ക്ക് പരോക്ഷമായി സഹായം ചെയ്യാനാണ് ഉപകരിക്കുക.  ഇത് സക്കാത്ത് വിനിയോഗത്തില്‍ തെറ്റായ സന്ദേശം നല്‍കും.  

ചാരിറ്റബിള്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് റെഗുലേറ്ററി അതോറിറ്റി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോറിറ്റിയുടെ ഔദ്യോഗിക അനുമതിയില്ലാതെ ഏതെങ്കിലും വിധത്തില്‍ ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അനുവദനീയമല്ല. രാജ്യത്ത് ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക വിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അനധികൃത പണപ്പിരിവുകാരെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top