News Desk

2021-06-03 05:12:18 pm IST
ദോഹ: ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് ക്രമരഹിത () കൊവിഡ് പരിശോധനകള്‍ സൗജന്യമായി നടത്തുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യ അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള മലയാളികള്‍ക്കായി അധികൃതര്‍ ഇക്കാര്യം മലയാളത്തിലും പങ്കുവച്ചിട്ടുണ്ട്.

യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ സമഗ്ര നടപടികളുടെ ഭാഗമായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ക്രമരഹിത പരിശോധന നടത്തുന്നത്.

ക്രമരഹിതമായ പരിശോധനയില്‍ ഏത് യാത്രക്കാരനെയും ഉള്‍പ്പെടുത്താം, യാത്രയ്ക്ക് മുമ്പുള്ള നിര്‍ബന്ധിത പി.സി.ആര്‍ പരിശോധനയ്ക്ക് പുറമേയായിരിക്കും റാന്‍ഡം സാമ്പിള്‍ നടത്തുക, ക്രമരഹിത സാമ്പിള്‍ എടുക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്നവരെ ടെര്‍മിനലിനുളളില്‍ വച്ച് തന്നെ മെഡിക്കല്‍ ടീമുകള്‍ വിവരം അറിയിക്കും, പി.സി.ആര്‍ പരിശോധന ആവശ്യമുള്ളവര്‍ ഉണ്ടെങ്കില്‍ മെഡിക്കല്‍ ടീം വിവരം അറിയിക്കുന്നതായിരിക്കും തുടങ്ങിയവയാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top