News Desk

2022-05-12 08:15:37 pm IST
കൊളംമ്പോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റു. പ്രസിഡന്റിന്റെ വസതിയില്‍ വെച്ചായിരുന്നു അധികാരമേല്‍ക്കല്‍. ഇത് ആറാം തവണയാണ് റെനില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്. 

പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയായ റെനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. അടുത്ത ചൊവ്വാഴ്ച്ച ശ്രീലങ്കന്‍ പ്രസിഡന്റിനെതിരായ പ്രമേയം ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു.

ഇതിനിടെ, മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജ്യംവിടുന്നത് ശ്രീലങ്കന്‍ സുപ്രീംകോടതി തടഞ്ഞു. മഹിന്ദ രജപക്‌സെ ഉള്‍പ്പടെ 13 പേര്‍ക്കാണ് സുപ്രീംകോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. 

ശ്രീലങ്കയില്‍ രാജപക്‌സെ സര്‍ക്കാരിനെതിരെയുള്ള കലാപം രൂക്ഷമായ സാഹചര്യത്തില്‍ കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തിന് കൂടുതല്‍ അധികാരം പ്രസിഡന്റ് ഗോതബയ രജപക്‌സെ നല്‍കി ഉത്തരവിട്ടിട്ടുണ്ട്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top