News Desk

2021-03-29 06:09:44 pm IST
ഭോപ്പാള്‍:  ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയോട് ക്രൂരത കാട്ടി ഗ്രാമവാസികള്‍. ക്രൂരമായി ബലാല്‍സംഗം ചെയ്ത ആളിനൊപ്പം പതിനാറുകാരിയെ റോഡിലൂടെ നടത്തി ഗ്രാമവാസികള്‍. ഇരുവരെയും പരസ്പരം കയറില്‍ കെട്ടിച്ച്  പരേഡ് പോലെയാണ്  നടത്തിയത്. മധ്യപ്രദേശിലെ ആദിവാസി മേഖലയായ അലിരാജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. 

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കി പ്രതിയെയും പെണ്‍കുട്ടിയെയും റോഡിലൂടെ നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ ഉള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും ഗ്രാമവാസികള്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന്് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ദിലീപ് സിംഗ് ബില്‍വാള്‍ പറഞ്ഞു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന് പൊലീസ് പറഞ്ഞു. അടുത്ത ഗ്രാമത്തില്‍ നിന്നെത്തിയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. സംഭവം അറിഞ്ഞ ബന്ധുക്കളും നാട്ടുകാരും തന്നെ മര്‍ദിച്ചെന്നും പെണ്‍കുട്ടി പറയുന്നു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top