വാഷിങ്ടണ്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ മൂക്കില്‍ നിന്നെടുക്കുന്ന സ്വാബ് പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയില്ലെന്ന് പഠനം. അമേരിക്കന്‍ ആരോഗ്യ ജേര്‍ണലിലാണ് ഈ പഠനം വന്നത്. 29 ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗികളെ ആസ്പദമാക്കിയാണ് പഠനം നടന്നത്. രോഗം ബാധിച്ച ശേഷമുള്ള ആദ്യദിവസങ്ങളില്‍ സ്വാബ് പരിശോധന കൊണ്ട് കാര്യമില്ലെന്നാണ് ഈ പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മൂക്കില്‍ നിന്നുള്ള സ്രവത്തിനൊപ്പം, തൊണ്ടയില്‍ നിന്നുള്ള സാമ്പിളും ശേഖരിക്കണമെന്ന നിര്‍ദ്ദേശമാണ് റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നത്. ആരോഗ്യരംഗത്തെ വിദഗ്ദനായ ഡോക്ടര്‍ മൈക്കല്‍ മിനയും ഈ നിര്‍ദേശത്തെ പിന്തുണച്ച് രംഗത്തെത്തി.
ഒമിക്രോണ്‍ ആദ്യമെത്തുക തൊണ്ടയിലും ഉമിനീരിലുമാണെന്നും, മൂക്കില്‍ ഇവ എത്താന്‍ ദിവസങ്ങള്‍ എടുക്കുമെന്നും ഡോക്ടര്‍ വിശദീകരിച്ചു. അതേസമയം, പരിശോധനാ കിറ്റിന്റെ നിര്‍മാതാക്കള്‍, കിറ്റില്‍ എഴുതിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അപേക്ഷിച്ചു. കിറ്റ് ഉപയോഗിച്ച് സ്വയം പരിശോധിക്കുന്ന രോഗി തൊണ്ടയില്‍ നിന്നും സ്രവം ശേഖരിക്കാന്‍ ശ്രമിക്കുന്നത് അപകടമാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH