News Desk

2021-09-21 11:32:04 pm IST

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള വിയോജിപ്പുകള്‍ക്കുള്ള ഒരേ ഒരു പരിഹാരം യുക്തിസഹമായ സംവാദമാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയുടെ 76-ാം സമ്മേളനത്തില്‍. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കവെയാണ് ഇറാനുമായുള്ള വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അമീര്‍ പറഞ്ഞത്. 

'നിര്‍ഭാഗ്യവശാല്‍ പശ്ചിമേഷ്യ ഐക്യരാഷ്ട്രസഭയുടെ ചുമളിലുള്ള കനത്ത ഭാരങ്ങളുടെ ഒരു ഉറവിടമാണ്. സംഘര്‍ഷങ്ങള്‍ക്ക് കീഴില്‍ സുരക്ഷിതത്തമോ സ്ഥിരതയോ വികസനമോ മാന്യമായ മനുഷ്യജീവിതമോ ഉണ്ടാകാത്തതിനാല്‍ കൂട്ടായ സുരക്ഷയെക്കുറിച്ചുള്ള ആശയങ്ങള്‍ നിര്‍ദേശിക്കുന്നതുള്‍പ്പെടെയുള്ളവ സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിന്  സഹായകമാകും.' അമീര്‍ പറഞ്ഞു. 

'മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും സഹകരണത്തിന്റെയും അന്തരീക്ഷത്തിനായി ഞങ്ങള്‍ എല്ലായിപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രാധാന്യത്തെ കുറിച്ചും ക്രിയാത്മകമായ സംഭാഷണത്തിലൂടെ വ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കുറിച്ചും ഞങ്ങള്‍ എല്ലായിപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ', അമീര്‍ പാഞ്ഞു. 

'പരസ്പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ള യുക്തിസഹമായ സംഭാഷണമാണ് ഇറാനുമായുള്ള അഭിപ്രായഭിന്നതയ്ക്കും വിയോജിപ്പിനുമുള്ള ഏക പരിഹാരം. ഇറാനുമായുള്ള ആണവ കരാറിലേക്കുള്ള തിരിച്ചുവരവിലും ഇത് ബാധകമാണ്. ഈ ഉടമ്പടിയിലേക്ക് മടങ്ങിവരുന്നതിനെ എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഈ സമീപനത്തിന് ബദലുകളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.', അമീര്‍ കൂട്ടിച്ചേര്‍ത്തു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top