News Desk

2021-11-25 10:03:24 pm IST
റിയാദ്: സൗദിക്കു പുറത്തു കഴിയുന്നവരുടെ 60 ദിവസം കഴിഞ്ഞ റീ-എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അബ്ഷിര്‍ പ്ലാറ്റ്‌ഫോം ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. വിദേശങ്ങളില്‍ കഴിയുന്നവരുടെ റീ-എന്‍ട്രി വിസകള്‍ ഓണ്‍ലൈന്‍ വഴി ദീര്‍ഘിപ്പിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ജവാസാത്ത്  വ്യക്തമാക്കി. 

സിംഗിള്‍ എക്‌സിറ്റ് റീ എന്‍ട്രി വിസയാണെകില്‍ 100 റിയാലും മള്‍ട്ടിപ്പിള്‍ വിസ ആണെങ്കില്‍ 200 റിയാലും അടച്ചാണ് എക്‌സിറ്റ് റീ എന്‍ട്രി വിസകള്‍ പുതുക്കേണ്ടത്. ഫീസ് അടച്ച ശേഷം അബ്ഷിര്‍ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ച് തൊഴിലാളികള്‍ എന്ന ഐക്കണ്‍ തിരഞ്ഞെടുത്ത് സര്‍വീസ്, വിസാ സേവന ഐക്കണുകള്‍ വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തൊഴിലാളിയെ തിരഞ്ഞെടുക്കണം. 

ഓണ്‍ലൈന്‍ വഴി റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ ഗുണഭോക്താവ് വിദേശത്തായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ റീ-എന്‍ട്രി ദീര്‍ഘിപ്പിക്കുന്ന കാലം ഇഖാമയില്‍ കാലാവധിയുമുണ്ടായിരിക്കണം



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top