News Desk

2021-04-15 02:10:40 pm IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് രണ്ടരലക്ഷം പരിശോധനകള്‍ നടത്തും. മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിന്റേതാണ് നിര്‍ദേശങ്ങള്‍.

മറ്റു നിര്‍ദേശങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായ നിയന്ത്രണം തുടരണം

സംസ്ഥാനത്ത് വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവയ്ക്ക് ഇനി മുന്‍കൂര്‍ അനുമതി വേണം

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമായിരിക്കും മാളിലും മാര്‍ക്കറ്റിലും പ്രവേശനം. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. വാക്സിന്‍ രണ്ടാമത്തെ ഡോസ് എടുത്തവര്‍ക്ക് മാളില്‍ പ്രവേശിക്കാം. 

സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

ട്യൂഷന്‍ സെന്ററുകളില്‍ ജാഗ്രത പുലര്‍ത്തണം
 
പൊതുപരിപാടികളില്‍ 50 മുതല്‍ 100 വരെ പേര്‍ക്ക് മാത്രം പ്രവേശനം


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top