Breaking News
ഖത്തർ അമീർ ഇന്ന് ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച്ച നടത്തും | ഇറാനിൽ നിന്നും ഖത്തർ , കുവൈറ്റ് പൗരന്മാരെ ഒഴിപ്പിക്കാൻ അമീർ ഉത്തരവിട്ടു | ലോ​ക ടെ​ന്നീ​സി​ലെ മു​ന്‍ ഒ​ന്നാം നമ്പർ താ​രം മ​രി​യ ഷ​റ​പ്പോ​വ ടെ​ന്നീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ചു | ഡ​ല്‍​ഹി​യി​ലെ സ്​​ഥി​തി​ഗ​തി​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി വി​ല​യി​രു​ത്തു​ക​യാ​ണെ​ന്ന്​ യു.​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ | ഒമാനിൽ 2024ഓടെ പൂർണ 5G സേവനം ലഭിക്കും | കൊറോണ വൈറസ് ഭീതിയിൽ കൂടുതൽ ഫ്ലൈറ്റുകൾ ദുബായ് നിർത്തലാക്കി | ഡല്‍ഹി സംഘർഷം : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി രജനീകാന്ത് | ലഘുഭക്ഷണ പാക്കറ്റുകളിൽ ഖത്തറിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചത് കസ്റ്റംസ് പിടികൂടി | ദുബായ് ബസ്സുകൾ കൂടുതൽ സ്മാർട്ടാവുന്നു | കൊറോണ; ഇറാൻ പൗരന്മാരോട് ഖത്തറിലേക്ക് പ്രവേശിക്കേണ്ടെന്ന് എംബസി |
2019-08-24 04:20:31pm IST
ദോഹ: ഖത്തറിൽ  ക്‌ളൗഡ്‌ ടെക്നോളജിയിൽ വിജയ പാതയൊരുക്കി മലയാളി സംരംഭകന്റെ അസിം ടെക്നോളജീസ് മുന്നേറുന്നു. ഇപ്പോൾ സൗത്ത് ഇന്ത്യൻ ബിസിനസ് ഐക്കൺ അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് അസിം ടെക്നോളജീ സംരംഭകൻ  ഷഫീക് കബീർ .

 'ഖത്തറിന്റെ ക്ലൗഡ് ഗുരു'  എന്നാണ് നോമിനേഷൻ പാനൽ  ഷഫീക് കബീറിനു നൽകിയ പേര്. ഖത്തർ കൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളിലും   ക്‌ളൗഡ്‌ ടെക്നോളജിയിൽ മികച്ച നേട്ടമാണ്   അസിം ടെക്നോളജീസ് കൈവരിച്ചിരിക്കുന്നത്. ദോഹയിലെ മോൺഡ്രിൻ ഹോട്ടലിൽ  നടന്ന ചടങ്ങിൽ ദോഹ ബാങ്ക് സിഇഒ ഡോ. ആർ. സീതാരാമൻ ഷഫീക് കബീറിനു സൗത്ത് ഇന്ത്യൻ ബിസിനസ് ഐക്കൺ അവാർഡ്  സമ്മാനിച്ചു.

അസിം ടെക്നോളജീസിന്റെ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം . ആലുപ്പുഴ  ജില്ലക്കാരനാണ്  അസിം ടെക്നോളജീസ് എന്ന  ഐടി കമ്പനിയുടെ  അമരക്കാരനായ   ഷഫീക്.ആധുനിക ലോകത്തിലെ   ഐടി കമ്പനി എന്ന നിലയിൽ  അസിം ടെക്നോളജി ഉപഭോക്താവിന്  ആവശ്യമായ ഏറ്റവും മികച്ച സേവനമാണ് നൽകിവരുന്നത്.നിലവിൽ ജി.സി.സിയിൽ തന്നെ അയ്യായിരത്തിലധികം കമ്പനി വെബ്സൈറ്റുകളും അനുബന്ധ സേവനങ്ങളും അസിം ടെക്നോളജീസ്  നൽകി വരുന്നു.     



Top