Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

തിരുവനന്തപുരം: പൊലീസ് സര്‍വ്വീസ് സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 14 പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുമെന്ന് ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പ് കാറ്റില്‍പ്പറത്തിയായിരുന്നു പൊലീസുകാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്.

സംഘര്‍ഷത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് 14 പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് അച്ചടക്ക നടപടി കൈകൊണ്ടതും എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതും.

യുഡിഎഫ് അനുകൂല പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നില്ലെന്ന് ആരോപിച്ചുള്ള വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്. സംഭവവുമായി ബന്ധപ്പെട്ട പൊലീസുകാര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്.

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ജിആര്‍ അജിത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പാനല്‍ സഹകരണ സംഘം ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒഴിഞ്ഞു പോകാന്‍ മ്യൂസിയം സിഐ ആവശ്യപ്പെട്ടുവെങ്കിലും ചെവികൊള്ളാതെ പൊലീസുകാര്‍ തമ്മില്‍ ഉന്തും തള്ളും തുടങ്ങി.

പിന്നീട് കൂടുതല്‍ പൊലീസെത്തി ഓഫീസില്‍ നിന്നും എല്ലാവരെയും പുറത്താക്കി. മര്‍ദ്ദിച്ചുവെന്നാരോപിച്ച് ഇരുവിഭാഗങ്ങളിലെയും നാല് പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.

Top