News Desk

2021-04-12 11:13:07 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രണ്ടു മണിക്കൂറില്‍ താഴെയുള്ള ആഭ്യന്തര വിമാനയാത്രക്കിടെ ഭക്ഷണം വിതരണം ചെയ്യരുതെന്ന് നിര്‍ദേശം. ഇതേ സംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കി.

വ്യാഴാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ലോക്കഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയ ആഭ്യന്തര സര്‍വീസുകള്‍ മേയ് 25ന് പുനരാരംഭിച്ചപ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ മന്ത്രാലയം എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് പുതിയ നിര്‍ദേശം ഇപ്പോള്‍ പുറപ്പെടുവിച്ചത്. 

രണ്ടു മണിക്കൂറില്‍ കൂടുതലുള്ള യാത്രയില്‍ നേരത്തെ പാക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും മാത്രമേ വിതരണം ചെയ്യൂ. ജീവനക്കാര്‍ ഓരോ ഭക്ഷണം വിളമ്പുമ്പോഴും പുതിയ കൈയുറ ധരിക്കണമെന്നും നിര്‍ദേശിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top