News Desk

2021-04-06 09:25:57 pm IST
ദോഹ: രാജ്യത്ത് വാക്‌സിനേഷന്‍ പ്രോഗ്രാം ആരംഭിച്ചതിന് ശേഷം ഇതാദ്യമായി വാക്‌സിനേഷന്‍ നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ കണക്കുകളാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രലയം പുറത്ത് വിട്ടിരിക്കുന്നത്. 

26,712 ഡോസ് വാക്‌സിനാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ആരോഗ്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകമാനം വാക്‌സിന്‍ എടുത്തവരുടെ എണ്ണം 961555 ആയി ഉയര്‍ന്നു. നിലവില്‍ വാക്‌സിനെടുക്കുന്നവരുടെ മുന്‍ഗണന ക്രമത്തില്‍ പ്രായപരിധി നിശ്ചയിക്കുന്നതില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ സമയം ആവശ്യമായി വന്നിരിക്കുകയാണ്. 

വരും ദിവസങ്ങളില്‍ തന്നെ പ്രതിദിന വാക്‌സിനേഷന്‍ നിരക്ക് 180000-200000 ആക്കി മാറ്റാന്‍ അധികൃതര്‍ പരിശ്രമങ്ങള്‍ നടത്തി വരികയാണെന്നും ആരോഗ്യ മന്ത്രാലയം കൊവിഡ് നിവാരണ കമ്മറ്റി മേധാവി ഡോക്ടര്‍ അല്‍ ഖല്‍ വിശദീകരിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top