News Desk

2021-03-23 03:13:59 pm IST
പ്രസ് ഫോര്‍ ന്യൂസ് ലേഖകന്‍


ദോഹ: ഖത്തറില്‍ മരണപ്പെട്ട ഇന്ത്യന്‍ തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. മാര്‍ച്ച് 16ന് ആണ് ഒഡിഷയില്‍ നിന്നുള്ള വെല്‍ഡിങ് തൊഴിലാളി പ്രഭാത് കുമാര്‍ ബാരിക് ഖത്തറില്‍ മരണപെട്ടതായി നാട്ടിലെ ബന്ധുക്കള്‍ അറിയുന്നത്.

ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രഭാത് കുമാര്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒഡിഷയിലെ കേന്ദ്രപര ജില്ല സ്വദേശിയാണ് മരണപ്പെട്ട പ്രഭാത് കുമാര്‍. 

ഭര്‍ത്താവിന്റെ മൃതദേഹം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്രപരയിലെ മുന്‍ ലോക്‌സഭാ അംഗവും ഭാരതീയ ജനത പാര്‍ട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റുമായ ജയ് പാണ്ഡയെ പ്രഭാത് കുമാറിന്റെ ഭാര്യ സമീപിക്കുകയുണ്ടായി. 

ഇതിനെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തലിന് ഈ വിഷയം ചൂണ്ടികാണിച്ചു കൊണ്ട് ജയ് പാണ്ഡെ കത്തെഴുതുകയും ചെയ്തു. ഇക്കാര്യത്തില്‍ എംബസി അധികൃതരുമായി ആശയവിനിമയം നടന്നിട്ടുണ്ടെന്ന് പാണ്ഡെയുടെ ഓഫീസ് പ്രസ്‌ഫോര്‍ ന്യൂസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top