ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 484 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഓരോ ദിവസം കൂടുംതോറും നിയലംഘകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ രാജ്യത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
മാസക് ധരിക്കാത്തതിന് 366 പേരെയാണ് അറസ്റ്റ് ചെയ്തത്. ശാരീരിക അകലം പാലിക്കാത്തതിന് 108 പേരെയും എട്ട് പേര്‍ക്കെതിരെ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് നടപടി സ്വീകരിച്ചത്. തുടര്‍ നപടപടികള്ക്കായി ആഭ്യന്തര മന്ത്രാലയം ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
കൊവിഡ് മഹാമാരി പടരാതിരിക്കാന്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും നിരന്തരം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്
In line with the cabinet decision and based on Law No. 17 /1990 regarding infectious diseases, the competent authorities referred several people to the relevant Prosecution for violating #COVID19 preventive and precautionary measures in force. #IWearAMask#MOIQatarpic.twitter.com/Y9aQ53AvdF