അബുദാബി: യാത്രക്കാരെ ആകര്‍ഷിക്കാന്‍ ത്രീ ഇന്‍ വണ്‍ ഓഫറുമായി എയര്‍ ഇന്ത്യ. ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്കു വരാനായി 310 ദിര്‍ഹം ആണ് ഈടാക്കുന്നത്. കൂടാതെ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും സൗജന്യ ബാഗേജ് പരിധിയുമുണ്ട്. ഒരു തവണ യാത്രാ തീയതി സൗജന്യമായി മാറ്റാനും അവസരം നല്‍കും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ ഒമ്പത് സെക്ടറുകളിലേക്കാണ് ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക. അഹ്മ്മദാബാദ്, അമൃതസര്‍, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് 310 ദിര്‍ഹത്തിന് ടിക്കറ്റ് ലഭിക്കുന്ന മറ്റു സെക്ടറുകള്‍.
ലക്നൗവിലേക്ക് 330 ദിര്‍ഹവും ഗോവയിലേക്ക് 540 ദിര്‍ഹവുമാണ് കുറഞ്ഞ നിരക്ക്. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മാത്രമാണ് ഈ ആനുകൂല്യം. ഈ മാസം 31-നകം ടിക്കറ്റ് എടുക്കുകയും മാര്‍ച്ച് 31-നകം യാത്ര ചെയ്യുകയും വേണം. താല്പര്യമുള്ളവര്ക്ക് എയര്‍ ഇന്ത്യ ഓഫിസുമായി നേരിട്ട് ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക