അബുദാബി: യാത്രാ നിയന്ത്രണങ്ങള്‍ മൂലം യു.എ.ഇയില്‍ കുടുങ്ങിയ സൗദി, കുവൈത്ത് വിസക്കാരില്‍ അര്‍ഹതപ്പെട്ടവര്‍ക്കു നാട്ടിലേക്കു തിരിച്ചുപോകാനുള്ള ടിക്കറ്റ് നല്‍കുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്കു മാത്രമാണ് ആനുകൂല്യം.
ഏതാണ്ട് 1400 പേരാണ് യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്നതെങ്കിലും അതിര്‍ത്തി തുറക്കുന്നതിലെ അവ്യക്ത മൂലം തിരിച്ചുപോകാന്‍ താല്പര്യപ്പെട്ടവര് 50ല്‍ താഴെ പേര് മാത്രം. ഇവരില്‍ ഭൂരിഭാഗം പേരും ടിക്കറ്റെടുക്കാന്‍ മാര്‍ഗമില്ലാത്തവരാണ്.
ഇത്തരക്കാര്‍ക്കു അംഗീകൃത സംഘടനകള്‍ മുഖേന ഇന്ത്യന്‍ കോണ്‍സുലേറ്റിന് അപേക്ഷ നല്കിയാല് ടിക്കറ്റ് ലഭിക്കും. നാട്ടില്‍ മറ്റു വരുമാന മാര്‍ഗമില്ലാത്തവരാണ് കടം വാങ്ങിയും മറ്റും 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മുടക്കി യു.എ.ഇ വഴി സൗദിയിലേക്കും കുവൈത്തിലേക്കും പോകാനായി എത്തിയത്.
തിരിച്ചുപോയാല്‍ കടക്കാരുടെ മുന്നില്‍ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ഇവരുടെ വേവലാതി. അതിലുപരി നിത്യച്ചെലവിനുള്ള മാര്‍ഗവും ഇല്ലെന്നും പറയുന്നു. അതുകൊണ്ടാണ് സൗദിയിലേക്കും കുവൈത്തിലേക്കും തിരിച്ചുപോയി ഉള്ള ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
അതിനിടെ സന്ദര്‍ശക വിസാ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിക്കിട്ടിയ ആശ്വാസത്തിലാണ് പലരും. അതിര്‍ത്തി തുറക്കുന്നതുവരെ ഇവിടെ തുടരാനാണ് പലരും താല്പര്യപ്പെടുന്നത്. പക്ഷേ അതുവരെ താമസത്തിനും ഭക്ഷണത്തിനും എന്തു ചെയ്യുമെന്ന ചോദ്യവും ഇവരെ അലട്ടുന്നുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക