ദോഹ: രാജ്യത്ത് പ്രതിമാസം മുന്നൂറോളം നേത്ര സര്‍ജറികള്‍ നടക്കുന്നുണ്ടെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് നേത്ര രോഗ വിഭാഗം കണ്‍സല്‍ട്ടന്റ് സാകിയ മുഹമ്മദ് അല്‍ അന്‍സാരി. പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
200 വ്യക്തികള്‍ക്ക് ഫോണിലൂടെയും നേരിട്ടും ഹമദ് അധികൃതര്‍ രാജ്യത്തിന്റെ വിവിധ ക്ലിനിക്കുകളില്‍ നേത്ര രോഗ ചികിത്സകള്‍ ലഭ്യമാക്കുന്നുണ്ട്. റെറ്റിനോപ്പതി, തിമിരം, ഗ്ലോക്കോമ എന്നിവയാണ് രാജ്യത്ത് ഏറ്റവും സാധാരണമായ നേത്ര രോഗങ്ങള്‍. ഗ്ലോക്കോമ ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു. ഖത്തറിലെ ഗ്ലോക്കോമയുടെ പ്രധാന കാരണം പാരമ്പര്യത്തിലൂടെയുള്ളതാണ്.
ലേസര്‍ വിഷന്‍ യൂണിറ്റ്, ഒപ്റ്റിക്സ് ക്ലിനിക്, ഡയഗ്നോസ്റ്റിക് ഉപകരണങ്ങളുടെ വകുപ്പ് എന്നിവയ്ക്ക് പുറമേ പ്രതിദിനം 17 ക്ലിനിക്കുകള്‍ നേത്ര ചികിത്സ ഡിപ്പാര്‍ട്ട്മെന്റില്‍ ഉള്‍പ്പെടുന്നു. രാജ്യത്തു ഇതുവരെയും നേത്ര ചികിത്സ രംഗത്ത് എത്തിപ്പെടാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ അഭിമാനം നല്‍കുന്നതാണെന്ന് ഡോക്ടര്‍ സാകിയ മുഹമ്മദ് ചൂണ്ടിക്കാട്ടി.
കൊവിഡ് വൈറസ് കാലത്തടക്കം ഹമദ് അധികൃതര്‍ നേത്ര ചികിത്സ രംഗത്ത് തടസ്സമില്ലാതെ പ്രവര്‍ത്തിക്കുകയും രാജ്യത്തെ എല്ലാ നേത്ര രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുകയും ചെയ്തുവെന്നും ഡോക്ടര്‍ സാകിയ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH