News Desk

2021-04-21 08:18:47 pm IST
ദോഹ: ലോകത്ത് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം ഉത്ഭവിച്ചു കഴിഞ്ഞതായി ഖത്തറിലെ അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ കഴിഞ്ഞ വാരങ്ങളിലുണ്ടായ  അനിയന്ത്രിതമായ ആള്‍ക്കൂട്ടങ്ങള്‍, കുംഭമള, തെരഞ്ഞെടുപ്പ് പരിപാടികളും മറ്റും കൊവിഡ് കൂടാനും കാരണമായിയെന്ന് അല്‍ ജസീറ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

'B161'  ആണ് കൊവിഡിന്റെ ഇന്ത്യന്‍ വകഭേദം. 'B1427' (B1427) എന്നറിയപ്പെടുന്ന കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ കൊവിഡിന്റെ വകഭേദത്തില്‍ സമാനമായ പുതിയ വകഭേദം ഇന്ത്യന്‍ വകഭേദത്തില്‍ അടങ്ങിയിരിക്കുന്നു. കൊവിഡ് വൈറസിന്റെ ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

കൊവിഡിന്റെ ആദ്യ വിഭാഗത്തെ അപേക്ഷിച്ച് പുതിയ വകഭേദം 20 ശതമാനത്തില്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്നും പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 
Top